കസ്റ്റഡിയിലെടുത്ത വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ച സംഘം പിടിയില്‍

HIGHLIGHTS : The group that stole the battery from the vehicles taken into custody has been arrested

മലപ്പുറം: മണല്‍ക്കടത്ത് കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങളില്‍നിന്നും ഓട്ടോറിക്ഷയില്‍നിന്നും ബാറ്ററികള്‍ മോഷ്ടിച്ച സംഘം പിടിയില്‍. ഒതുക്കുങ്ങല്‍ പാലക്കാപറമ്പില്‍ അജ്മല്‍ (25), കോട്ടക്കല്‍ വീണാലുക്കല്‍ ഹൈദ്രു (58), കോട്ടക്കല്‍ പറപ്പൂര്‍ പൈക്കാടന്‍ ഫൈസല്‍ (40) എന്നിവരാണ് മലപ്പുറം പൊലിസിന്റെ പിടിയിലായത്.

എംഎസ്പി ഫാമിലി ക്വാര്‍ട്ടേ ഴ്‌സിന് മുന്‍വശം പൊലീസ് പിടിച്ചിട്ട ആറ് മിനി ലോറികളി ല്‍നിന്ന് ബാറ്ററികള്‍ മോഷണം പോയിരുന്നു. ‘ഞായറാഴ്ച പുലര്‍ച്ചെ 12ന് മലപ്പുറം കേന്ദ്രീയ വിദ്യാലയ ത്തിനരികെ നിര്‍ത്തിയിട്ട ഓട്ടോ യില്‍നിന്ന് ബാറ്ററി മോഷ്ടിച്ചത് പ്രതികളിലൊരാളു ടെ ഓട്ടോയില്‍കൊ ണ്ടുപോയി. ബാറ്ററി കള്‍ മലപ്പുറത്തെ ആക്രിക്കടയില്‍ വിറ്റ തായും വിവരം ലഭി ച്ചിരുന്നു.

sameeksha-malabarinews

മലപ്പുറം ഇന്‍സ് പെക്ടര്‍ പി വിഷ്ണു വിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ മു കുന്ദന്‍, സാജു, സിവില്‍ പൊലി സ് ഓഫീസര്‍മാരായ ദ്വിദീഷ്, ഷംസീര്‍ എന്നിവരടങ്ങുന്ന സം ഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!