ബൈക്ക് മോഷ്ടാവ് പിടിയില്‍

HIGHLIGHTS : Bike thief arrested

വളാഞ്ചേരി: മോഷ്ടിച്ച ബൈക്കുമായി ബംഗളൂരു സ്വദേശിയെ വളാഞ്ചേരി പൊലീസ് പിടികൂടി ആതവനാട് അമ്പലപ്പറമ്പില്‍നിന്നാണ് ബംഗ ളൂരു സ്വദേശിയായ തബ്‌റേഷ് ബൈക്ക് മോഷ്ടിച്ചത്. ഉടമയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വളാഞ്ചേരി ടിആര്‍കെ സ്‌കൂളിന് സമീപ ത്തുനിന്ന് ഇയാള്‍ പിടിയിലായത്.

വാഹനത്തിന്റെ മുന്നിലും പിന്നിലും വെവ്വേറെ നമ്പറാണണ്ടായിരുന്നത്.
പത്തുവര്‍ഷത്തോളമായി കുടുംബത്തോടൊപ്പം വളാഞ്ചേരിയിലെ താമസക്കാരനാണ് തബ്റേഷ്. പഴയവസ്ത്രങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നയാളാണ്. എസ്എച്ച്ഒ ബഷീര്‍ ചിറ ക്കല്‍, എസ്‌ഐ അസീസ്, എഎ സ്‌ഐ അന്‍വര്‍, സിപിഒമാരായ ജിജീഷ്, അഖില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!