ആലപ്പുഴ കഞ്ഞിക്കുഴിയിലെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു 3 കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും 3 ആണ്‍കുട്ടികളെ കാണാതായി. 15,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ ഇന്ന് വൈകുന്നേരം മുതലാണ് കാണാതായത്. സംഭവത്തില്‍ മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് അവധി ദിവസമായതിനാല്‍ കുട്ടികള്‍ പുറത്തുപോയതായിരുന്നു. എന്നാല്‍ വൈകുന്നേരം കുട്ടികള്‍ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധികൃതര്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാന്റുകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top