സംവിധായകന്‍ തുളസീദാസ് മോശമായി പെരുമാറി; ആരോപണവുമായി നടി ഗീത വിജയന്‍

HIGHLIGHTS : Director Tulsidas misbehaved; Actress Geeta Vijayan with allegations

കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ തുളസീദാസ് മോശമായി പെരുമാറിയതായി നടി ഗീത വിജയന്‍. പ്രതികരിച്ചതിന്റെ പേരില്‍ സിനിമയില്‍ നിരവധി അവസരം നഷ്ടമായെന്നും ഗീത വിജയന്‍ പറഞ്ഞു. 1991ല്‍ ചാഞ്ചാട്ടം എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴാണ് മോശം അനുഭവം ഉണ്ടായത്. മുറിയില്‍തട്ടി വിളിക്കുകയും റൂമിലെ ഫോണിലേക്ക് വിളിക്കുകയുമായിരുന്നു. എന്നാല്‍ ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും അവര്‍ പ്രതികരിച്ചു. അന്വേഷണസംഘം സമീപിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം പറയുമെന്നും ഗീത വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

1991ല്‍ ആദ്യമായി സിനിമയില്‍ എത്തിയപ്പോള്‍ മോശമായ അനുഭവം ഉണ്ടായി. അപ്പോള്‍ തന്നെ പ്രതികരിച്ചു. നോ പറയേണ്ട സ്ഥലത്തു നോ പറഞ്ഞു. അതിനാല്‍ പലരുടെ കണ്ണിലും കരടായി. പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടു. ദുരനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ സഹപ്രവര്‍ത്തകരില്‍നിന്നു മാനസിക പിന്തുണ ലഭിച്ചു. ചിലര്‍ സെറ്റുകളില്‍ സംരക്ഷകരായി നിന്നു. അതിനാല്‍ വലിയ ഉപദ്രവം ഉണ്ടായില്ല. നല്ലവരായ നിരവധി ആളുകളും സിനിമയിലുണ്ട്. പരാതി കൊടുത്താല്‍, ആരോപണ വിധേയനു പിന്നെയും നിരവധി സിനിമകള്‍ ലഭിക്കും. പരാതിക്കാരിയെ
സിനിമയില്‍നിന്ന് ഒഴിവാക്കും. സിനിമയിലെ പല സ്ത്രീകളുടെയും ജീവിതം നരകപൂര്‍ണമായിട്ടുണ്ട്. ഇതിനെല്ലാം അവസാനം വേണമെന്നും ഗീത പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!