കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് റിസല്‍ട്ടുള്ളവര്‍ക്കേ തമിഴ്‌നാട്ടിലേക്ക് പോകാനാകു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി.

കഴിഞ്ഞ ദിവസം കര്‍ണാടകയും ഇത്തരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കര്‍ണാടക മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കും ഈ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട

ഇതിനിടെ സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top