Section

malabari-logo-mobile

പുതിയ പ്രോട്ടോക്കോള്‍ വരുന്നു; വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കിയേക്കും

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചിടല്‍ കുറച്ച് ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പുതുക്കാന്‍ ഒരുങ്ങുന്നു. ഇതിനായി ആരോഗ...

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചിടല്‍ കുറച്ച് ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പുതുക്കാന്‍ ഒരുങ്ങുന്നു. ഇതിനായി ആരോഗ്യ വിദഗ്ധസമിതി പുതിയ ശുപാര്‍ശകള്‍ തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലവിലുള്ളതുപോലെ ടിപിആര്‍ നിരക്കും രോഗികളുടെ എണ്ണവും മാനദണ്ഡമാക്കി സംസ്ഥാന തലത്തില്‍ പൊതുനിയന്ത്രണത്തിന് പകരം ടിപിആര്‍ കൂടിയ ഇടങ്ങളില്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണുകള്‍ തിരിച്ച് നിയന്ത്രണം കൊണ്ടുവരിക തുടങ്ങിയ നിയന്ത്രണങ്ങളായിരിക്കും കൊണ്ടുവരിക എന്നാണ് സൂചന.

sameeksha-malabarinews

വെള്ളിയാഴ്ചയും തിങ്കളാഴ്ചയും തിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണം വാരാന്ത്യലോക്ഡൗണ്‍ ആണെന്നാണ് പൊതുവെയുള്ള വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കാനുള്ള സാധ്യതയുണ്ട്. മൂന്ന് ദിവസം മാത്രം തുറക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കും. എന്നാല്‍ ആളുകള്‍ കൂടുന്ന വിവാഹം, മരണം, മറ്റ് പൊതുചടങ്ങുകള്‍ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം തുടരും.

കോവിഡ് പരിശോധനയും വാക്‌സിനേഷനും കൂടുതല്‍ ഊര്‍ജ്ജിതമാക്കണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!