
വള്ളിക്കുന്ന് മണ്ഡലം കെ.എസ്.എസ്.പി.എ യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന-ജില്ല- നിയോജക മണ്ഡലം ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണ പരിപാടി ജില്ലാ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. മാതൃ പ്രസ്ഥാനത്തിന് പോലും മാതൃകയാണ് കെ.എസ്.എസ്.പി.എ യുടെ പ്രവര്‍ത്തനമെന്നദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് പി ശിവദാസന്‍ അദ്ധ്യക്ഷ്യം വഹിച്ചു.
ബ്ലോക്ക് കോണ്‍ പ്രസിഡണ്ട് വിരേന്ദ്ര കുമാര്‍, മണ്ഡലം പ്രസിഡണ്ടുമാരായ ഉണ്ണി മൊയ്തു (വള്ളിക്കുന്ന്) കോശി പി തോമസ് ( അരിയല്ലൂര്‍) വനിതാ ഫോറം പ്രസിഡന്റ് രാജലക്ഷ്മി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി സുരേഷ് സദ്ഗമയ സ്വാഗതവും ട്രഷറര്‍ വി. പി വിജയന്‍ നന്ദിയും പറഞ്ഞു.
സ്വീകരണം ഏറ്റവാങ്ങിയ ടി.വിനയ ദാസ്(സംസ്ഥാന ഉപാദ്ധ്യക്ഷന്‍) മുല്ലശ്ശേരി ശിവരാമന്‍ നായര്‍(സെക്രട്ടറിയേറ്റ് അംഗം) സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി.കെ. അജിത് കുമാര്‍, അശോകന്‍ മേച്ചേരി, ജില്ലാ ഭാരവാഹികളായ കെ.എ സുന്ദരന്‍ (പ്രസിഡണ്ട്) ടി.വി.രഘുനാഥ് (സെക്രട്ടറി) വിജയകുമാര്‍( ട്രഷറര്‍) കെ. എം. രാമുണ്ണിക്കുട്ടി (ജോ. സെക്രട്ടറി) മണ്ഡലം ഭാരവാഹികളായ എം. പ്രസന്ന ചന്ദ്രന്‍(പ്രസിഡണ്ട്) ഇ.എം. ജോസ് (സെക്രട്ടറി) ടി.പി. ബാലകൃഷ്ണന്‍ (വൈ. പ്രസിഡണ്ട്) ഒ.വിജയന്‍ (ജോ. സെക്രട്ടറി) ഇ. പി. ഗീത (വനിതാ ഫോറം പ്രസിഡണ്ട്) എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




