പരപ്പനങ്ങാടി മുനിസിപ്പല്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ എസ് ടി യു ടൗണ്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പരപ്പനങ്ങാടി : കേന്ദ്ര കേരള സര്‍ക്കാറുകള്‍ മോട്ടോര്‍ തൊഴിലാളികളുടെ മേല്‍ അമിതഭാരം ചാര്‍ത്തി ചൂഷണം ചെയ്യുന്നതിനെതിരെ പരപ്പനങ്ങാടി മുനിസിപ്പല്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ എസ് ടി യു ടൗണ്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഓട്ടോറിക്ഷയുടെ പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഫെയര്‍ മീറ്റര്‍, അമിതമായുള്ള ഫൈന്‍ ഒഴിവാക്കുക, ടാക്‌സ് അടക്കാന്‍ ക്ഷേമനിധി നിര്‍ബന്ധമാക്കിയത് ഒഴിവാക്കുക, ഓട്ടോറിക്ഷകള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് പോകുമ്പോള്‍ സൗജന്യ യാത്ര എന്ന സ്റ്റിക്കര്‍ പതിക്കണമെന്ന തീരുമാനം പിന്‍വലിക്കുക, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് 50% നികുതി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രതിഷേധ പ്രകടനം തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.ടി നാസര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഹബീബ് എപി അധ്യക്ഷനായി. എസ്ടിയു ജില്ലാ ഭാരവാഹി അബ്ദുറസാഖ് ചേക്കാലി, ജനറല്‍ എസ് ടി യു പ്രസിഡന്റ് ടി കുട്ടിയാവ, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് , അലി പി പി, കുഞ്ഞുമറക്കാര്‍, കുഞ്ഞിക്കോയ, റാഷിദ് വി, ജൈസല്‍ പി, സലിം, ഹൈദ്രോസ്, ജലീല്‍ പി കെ, എന്നിവര്‍ പങ്കെടുത്തു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top