പലിശനിരക്കുകളില്‍ മാറ്റമില്ലാതെ പുതിയ വായ്പാ നയം

images (2)മുംബൈ: പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 8 ശതമാനവും, റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനവുമായി തുടരും. കരുതല്‍ ധനാനുപാതം 4 ശതമാനം തന്നെയായി നില നിര്‍ത്തി. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ആര്‍ ബി ഐ യുടെ വായ്പാ അവലോകന യോഗമാണ് നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്.

വാണിജ്യബാങ്കുകള്‍ സര്‍ക്കാര്‍ കടപത്രങ്ങളില്‍ നിക്ഷേപിക്കേണ്ട നിര്‍ബന്ധിത നിക്ഷേപമായ സ്റ്റാറ്റിറ്റ്യൂട്ടറി ലിക്വിഡിറ്റി അര ശതമാനം കുറച്ചു. ബാങ്കുകള്‍ തങ്ങളുടെ കൈവശമുള്ള മൊത്ത നിക്ഷേപത്തിന്റെ നിശ്ചിത വിഹിതം ഇത്തരം കടപത്രങ്ങളില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ.

അതേസമയം ഉപഭോക്തൃ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പംജൂണില്‍ 7.31 ശതമാനമായി താഴിന്നിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top