Section

malabari-logo-mobile

സൗദിയില്‍ തട്ടമിടാത്ത വാര്‍ത്താ അവതാരികക്കെതിരെ പ്രതിഷേധം

HIGHLIGHTS : ദുബായ് : തട്ടമിടാതെ സൗദി ടെലിവിഷനില്‍ വാര്‍ത്ത വായിച്ച യുവതിക്കെതിരെ പ്രതിഷേധം. ഒരു യുവതി ആദ്യമായാണ് സൗദി ടെലിവിഷന്‍ ചാനലില്‍ തട്ടമിടാതെ പ്രേക്ഷകര്...

news-anchorദുബായ് : തട്ടമിടാതെ സൗദി ടെലിവിഷനില്‍ വാര്‍ത്ത വായിച്ച യുവതിക്കെതിരെ പ്രതിഷേധം. ഒരു യുവതി ആദ്യമായാണ് സൗദി ടെലിവിഷന്‍ ചാനലില്‍ തട്ടമിടാതെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ വാര്‍ത്ത വായിക്കാനെത്തുന്നത്.

എന്നാല്‍ വാര്‍ത്താ അവതാരിക വാര്‍ത്ത വായിച്ചത് ബ്രിട്ടണിലെ ഒരു സുറ്റുഡിയോയില്‍ ഇരുന്നായിരുന്നു എന്ന് സൗദി റേഡിയോ ടെലിവിഷന്‍ വക്താവ് സലേഹ് അല്‍ മുഖൈലിഫ് പറഞ്ഞു. രാജ്യത്തിന്റെയും, ചാനലിന്റെയും നിയമങ്ങള്‍ക്കോ, മൂല്യങ്ങള്‍ക്കോ വിരുദ്ധമായി ചാനലിന്റെ ഭാഗത്ത് നിന്ന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

അല്‍ എഖ്ബരിയ ന്യൂസ് ചാനലിലെ അവതാരികയുടെ ന്യൂസ് റീഡിങ്ങ് ഇതിനോടകം തന്നെ ചര്‍ച്ചയായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!