പ്ലസ്ടു കോഴ; മന്ത്രി അബ്ദുറബ്ബിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

bjp,marchതിരൂരങ്ങാടി: പ്ലസ്ടു കോഴ വിവാദത്തില്‍ വിദ്യഭ്യാസമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിയുടെ തിരൂരങ്ങാടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഓഫീസ് കവാടത്തില്‍ പോലീസ് തടഞ്ഞു.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി സുധീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശശീധരന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് പി ജഗന്നിവാസന്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top