നിലമ്പൂര്‍: കനത്ത മഴയില്‍ മൂന്ന് യുവാക്കള്‍ നിലമ്പൂര്‍ ആഢ്യന്‍പാറ കാഞ്ഞിരപ്പുഴയ്ക്ക് അക്കരെ വനത്തില്‍ കുടുങ്ങി. വെള്ളച്ചാട്ടം കാണാന്‍പോയ ആറംഗ സം ഘത്തിലെ മൂന്നുപേരാണ് പുഴയ്ക്ക് അക്കരെപ്പെട്ടത്. ചുങ്കത്തറ സ്വദേശികളായ ആഷിര്‍, സുഹൈബ്, ഷഹല്‍ എന്നിവരാണ് വെള്ളിയാഴ്ച വൈകിട്ട് ആറോടെ വനത്തില്‍ കുടുങ്ങിയത്.
പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായതോടെയാണ് മൂന്നുപേര്‍ വനത്തിനക്കരെ കുടുങ്ങിയത്. നിലമ്പൂര്‍ അഗ്‌നിരക്ഷാസേനയെത്തി യുവാക്കളെ രക്ഷിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




