Section

malabari-logo-mobile

അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെന്നത് വ്യാജ പ്രചരണം: ബിനീഷ് കോടിയേരി

HIGHLIGHTS : Request to bring father's body to Thiruvananthapuram is fake propaganda: Bineesh Kodiyeri

കണ്ണൂര്‍: മരണ ശേഷവും തന്റെ പിതാവിനെതിരെ മാധ്യമങ്ങള്‍ അപവാദ പ്രചരണം നടത്തുന്നുവെന്ന് അന്തരിച്ച പ്രമുഖ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാത്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ബിനീഷ്. അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്നും, അതിനു പാര്‍ട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും സത്യത്തിനു നിരക്കാത്തതുമാണ്.

മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യര്‍ത്ഥിക്കുന്നതായി ബിനീഷ് കോടിയേരി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

sameeksha-malabarinews

ബിനീഷ് കോടിയേരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:-

കാനഡക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വേണം: പക്ഷെ ഇങ്ങനെ പോയാല്‍ കാര്യം കുഴപ്പത്തിലാവും, പരിഹാരം എന്ത്? പ്രിയപ്പെട്ടവരെ , അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്നും , അതിനു പാര്‍ട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും , സത്യത്തിനു നിരക്കാത്തതുമാണ്. മരണശേഷവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യര്‍ത്ഥിക്കുന്നു. 2024 ല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നേക്കും: മുന്‍തൂക്കം യുഡിഎഫിന് തന്നെ, ടൈംസ് നൗ സര്‍വ്വേ അമ്മ പറഞ്ഞ വാക്കുകളെ ദുര്‍വ്യഖ്യാനം നടത്തി അത് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത് . ഇതിനെ സംബന്ധിച്ചു വളരെ കൃത്യമായി ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലിലും , മനോരമ ചാനലിലും നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ്. അച്ഛന്‍ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ് , ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകര്‍ക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ. പാര്‍ട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവര്‍ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ് . അങ്ങനെ ഉള്ളവര്‍ എല്ലാം തന്നെ ഇപ്പോള്‍ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങള്‍ സി പി എം നെ യും സി പി എം നേതൃത്വത്തെയും ബോധപൂര്‍വ്വം പൊതുജനത്തിനു മുന്‍പില്‍ മോശമായി ചിത്രീകരിക്കാനാണ്, ഇതിനെ അര്‍ഹിക്കുന്ന അവജ്ജയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യര്‍ത്ഥിക്കുന്നു .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!