മലപ്പുറം: ഡല്‍ഹിയില്‍ ലോക ബോഡിബില്‍ഡിങ് ആന്‍ഡ് ഫിറ്റ്നസ് അസോസിയേഷന്‍ നടത്തിയ ഡയമണ്ട് കപ്പ് ബോഡിബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യനായി മലപ്പുറം ആലത്തൂര്‍പ്പടി സ്വദേശി സവാദ് കിളിയമണ്ണില്‍. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ടൈറ്റില്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി.
സെപ്തംബറില്‍ നടന്ന ദേശീയ മത്സരത്തില്‍ മിസ്റ്റര്‍ ഇന്ത്യ ചാമ്പ്യന്‍പട്ടം നേടിയിരുന്നു. 500 മത്സരാര്‍ഥികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലാണ് നേട്ടം. മിസ്റ്റര്‍ കേരള, മിസ്റ്റര്‍ തമിഴ്‌നാട്, മിസ്റ്റര്‍ കോയമ്പത്തൂര്‍, മിസ്റ്റര്‍ മലപ്പുറം, മിസ്റ്റര്‍ കലിക്കറ്റ് പട്ടങ്ങളും നേടിയിട്ടുണ്ട്.
ഖത്തര്‍ രാജ കുടുംബങ്ങളായ ഹസ, ഫഹദ് എന്നിവരായിരുന്നു സവാദിന്റെ ടൂര്‍ണമെന്റിലെ സ്‌പോണ്‍സര്‍മാര്‍. ജോബി എറണാകുളമാണ് പരിശീലകന്‍. മുഹമ്മദ് അലിയുടെയും സഫിയയുടെയും മകനാണ്. ഫാത്തിമ ദല്‍ഫയാണ് ഭാര്യ. മകള്‍: ആലിയ സഫ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



