ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പിന്റെ ഗ്ലോബല്‍ അംബാസഡര്‍. ഐസിസിയാണ് ഇന്ത്യന്‍ ഇതിഹാസത്തെ ഗ്ലോബല്‍ അംബാസഡറായി തിരഞ്ഞെടുത്തത്. തന്റെ കരിയറില്‍ ആറ് 50 ഓവര്‍ ലോകകപ്പ് കളിച്ചതിന്റെ അസൂയാവഹമായ റെക്കോര്‍ഡുള്ള താരമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സ് തന്നെയാണ് ഇപ്പോഴും റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
1987 ല്‍ ഒരു ബോള്‍ ബോയ് ആയിരുന്നത് മുതല്‍ ആറ് എഡിഷനുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചത് വരെ ലോകകപ്പുകള്‍ക്ക് എല്ലായ്‌പ്പോഴും തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. 2011 ല്‍ ലോകകപ്പ് നേടിയത് തന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പ് ക്രിക്കറ്റന് തുടക്കമാകുക. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യ മത്സരം. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചെന്നൈ MA ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രാജ്യത്തെ പത്ത് വേദികളിലായി, പത്ത് ടീമുകളാണ് ഇത്തവണ ലോകക്കപ്പില്‍ പങ്കെടുക്കുന്നത്. നവംബര്‍ 19- ന്അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



