തിരൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു

tirur media personsതിരൂര്‍: :തിരൂരില്‍ ഇന്നലെ ഉണ്ടായ യൂത്ത് ലീഗ് ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ നടന്ന പ്രകടനത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൂട്ടാക്രമണം. പ്രകടനം റിപ്പോര്‍ട്ട്് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. മനോരമ ലേഖകന്‍ ഷാജു വി കാരാട്ട്, കേരളാ വിഷന്‍ ക്യാമറാമാന്‍ അബ്ദുള്‍ കുന്നമംഗലം, എംടിവി ക്യാറാമാന്‍ വിജയന്‍, മലയാളം ന്യൂസ് റിപ്പോര്‍ട്ടര്‍ ജിംഷാദ്, വര്‍ത്തമാനം ലേഖകന്‍ അലവിക്കുട്ടി, ദീപിക ലേഖകന്‍ സുലൈമാന്‍, എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ തിരൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top