Section

malabari-logo-mobile

ഇന്ത്യയില്‍ ഏപ്രിലില്‍ 74 ലക്ഷം വാട്‌സപ്പ് അക്കൗണ്ടുകള്‍ പൂട്ടിയതായി റിപ്പോര്‍ട്ട്

HIGHLIGHTS : Reportedly, 74 lakh WhatsApp accounts were closed in April in India

ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വാട്‌സ്ആപ്പ്. കേന്ദ്ര ഐടി നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോക്താക്കളില്‍ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെയുള്ള കാലയളവിലെ പരാതികളാണ് പരിഗണിച്ചത്.

നിയമങ്ങളും നിബന്ധനകളും തെറ്റിച്ച അക്കൗണ്ടുകള്‍ക്കെതിരെയും ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയില്‍ നിന്നു ലഭിച്ച ഉത്തരവുകളുടേയും മടക്കമുള്ള വിവരങ്ങളുള്ള റിപ്പോര്‍ട്ടിലാണ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണവും ഉള്ളത്. പൂട്ടിയ അക്കൗണ്ടുകളില്‍ 24 ലക്ഷം പരാതി ലഭിക്കും മുന്‍പു തന്നെ കമ്പനി മുന്‍കുരതല്‍ നടപടിയെടുത്തവയാണ്. ദുരുപയോഗത്തിനെതിരെയാണ് നടപടിയെന്നു കമ്പനി വ്യക്തമാക്കി.

sameeksha-malabarinews

ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയില്‍ നിന്നു രണ്ട് ഉത്തരവുകളാണ് വാട്‌സ്ആപ്പിനു ലഭിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെയുള്ള കാലയളവിനിടെയാണ് ഉത്തരവുകള്‍. ഇതു രണ്ടും പാലിച്ചു. ഉപയോക്താക്കളില്‍ നിന്നു 4100 നിരോധനത്തിനായുള്ള അഭ്യര്‍ഥനകള്‍ വന്നപ്പോള്‍ 223 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തുവെന്നു ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!