മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം പൂക്കോട്ടൂരില്‍ 83 ഇനം ടെസ്റ്റുകളും ആയി നവീകരിച്ച ബ്ലോക്ക് പബ്ലിക്കല്‍ ലാബിന്റെ ഉദ്ഘാടനം കര്‍മ്മം മലപ്പുറം നിയോജകമണ്ഡലം MLA പി.ഉബൈദുള്ള നിര്‍വഹിച്ചു.
ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച പബ്ലിക്കല്‍ യൂണിറ്റ് ഉദ്ഘാടന കര്‍മ്മം കൊണ്ടോട്ടി നിയോജകമണ്ഡലം എംഎല്‍എ വി ഇബ്രാഹിം അവര്‍കള്‍ നിര്‍വഹിച്ചു. കെഎസ്ഇബി അനുവദിച്ച ആശുപത്രിയിലേക്കുള്ള സ്‌പെഷ്യല്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ ഉദ്ഘാടന കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് കാരാട്ട് അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ടി അലി സ്വാഗതം പറഞ്ഞു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കാരാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷന്‍ വഹിച്ചു മലപ്പുറം ജില്ല പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ അനൂപ് ടി എന്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിന്ദു എന്നിവര്‍ പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റജുല ഫലത്തോടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫിയ പന്തലാഞ്ചി രി. ,മുഹമ്മദലി മാസ്റ്റര്‍ കെ എം. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, സാമൂഹിക ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ കെ മെഹനാസ്, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കമറുന്നിസ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി അക്ബര്‍ തങ്ങള്‍, ബ്ലോക്ക് മെമ്പര്‍ മാരായ പ്രകാശന്‍ എന്‍, ആസിഫ തസ്‌നി, സുബൈദ മുസ്ലിയാരകത്ത്, കെ പി റാബിയ, മലപ്പുറം ബി. ഡി. ഒ. ശ്രീമതി സുജാത, എച്ച്എംസി മെമ്പര്‍ പി എ സലാം,. ടി ഉമ്മര്‍. പ്രസംഗിച്ചു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ കെ നാസര്‍ നന്ദി പ്രകാശിപ്പിച്ചു.





