നന്നമ്പ്രയില്‍ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്റര്‍ കെട്ടടത്തില്‍ എഴുതിയ സ്വകാര്യ സംഘടനയുടെ പേര് മായിച്ചു

തിരൂരങ്ങാടി; നന്നമ്പ്ര കൊടിഞ്ഞി ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ കെട്ടിടത്തില്‍ അനധികൃതമായി സ്വകാര്യ സംഘടനയായ മുസ്ലിം റിലീഫ് കമ്മിറ്റിയുടെ പേരെഴുതിയത് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മായിച്ചുകളഞ്ഞു. സിപിഐഎമ്മിന്റെ പരാതിയിലാണ് നടപടി. പോലീസിന്റെ സാനിധ്യത്തിലായിരുന്നു ആരോഗ്യവകുപ്പ് കെട്ടടത്തിലെ പേര് മായിച്ചുകളഞ്ഞത്.

സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററിന്റെ മുകളില്‍ സ്വകാര്യ സംഘടനയുടെ പേര് നല്‍കിയതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം പഞ്ചായത്തിനും, മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ മുസ്ലീംലീഗിന്റെ രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങി നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെന്ന് സി.പി.ഐ.എം നന്നമ്പ്ര ലോക്കല്‍ സെക്രട്ടറി കെ.ഗോപാലന്‍ പറഞ്ഞു. പറഞ്ഞു.

ഇതേ തുടര്‍ന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും
ദ്ദേശ വകുപ്പ് മന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ഒരുമാസം മുന്നേ പെര്‍ഫോമന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് തിരുവനന്തപുരത്ത് നിന്നും ഒരു സംഘം പരിശോധനക്കെത്തുകയും തുടര്‍ന്ന് പ്രസ്തുത എഴുത്ത് നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. ഇതേ തുടര്‍ന്നാണ് ഇന്നലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പോലീസ് പ്രൊട്ടക്ഷനോടുകൂടി അനധികൃതമായി എഴുതിയത് മായിച്ച് കളഞ്ഞത്.

Share news
error: Content is protected !!
Scroll to Top