HIGHLIGHTS : Remembering former Prime Minister Dr. Manmohan Singh
അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുസ്മരണം വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ചു. സാമ്പത്തിക മേഖലയില്‍ രാജ്യത്തെ പുരോഗമന പാതയില്‍ ദീര്‍ഘ വീക്ഷണത്തോടെ നയിച്ച പ്രതിഭാശാലിയായ മുന്‍ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ് എന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കോശി പി തോമസ് അധ്യക്ഷത വഹിച്ചു, കൂനേരി ഷജില്‍ കുമാര്‍ സ്വാഗതവും, രഘുനാഥ് കെ അനുശോചന പ്രമേയം അവതരിപ്പിക്കുകയും,കുമാരന്‍ മാസ്റ്റര്‍, നിസാര്‍ കുന്നുമ്മല്‍,ദീപ പുഴക്കല്‍, മൂച്ചിക്കല്‍ കാരിക്കുട്ടി, സുഹറ,റുബീന, മുരളീധരന്‍ ചാണപ്പാട്ട്, മൊയ്തീന്‍ കോയ, അജിത്ത് മംഗലശ്ശേരി തുടങ്ങിയവര്‍ അനുശോചന പ്രഭാഷണം നടത്തുകയും ചെയ്തു.
മൗന ജാഥ അരിയല്ലൂര്‍ ജംഗ്ഷന്‍ നിന്ന് തുടങ്ങി, റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അനുശോചന യോഗത്തോടെ സമാപിച്ചു. വിനോദ് കൂനേരി, കുഴിക്കാട്ടില്‍ രാജന്‍, ഡാനിയല്‍, വി വി രാജന്‍, പാറോള്‍ പ്രദേശ് ബാബു, ഉണ്ണി എന്‍ എസ്, സെയ്താലിക്കുട്ടി,. ഷിനോജ് തോട്ടത്തില്‍,റഫീഖ് വി പി, കൊനാരി റസാഖ്,പ്രതീഷ് ബാബു, പിടി അഷ്‌റഫ് , കൊക്കയില്‍ രാജന്‍,ലോകേശന്‍,പ്രേമ തോട്ടത്തില്‍, തിലകം എംപി ശ്യാമള, വാസന്തി എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു