പിഎസ്എംഒ കോളേജ് ഗ്ലോബല്‍ അലുമിനി മീറ്റ് ‘പൈഗാം – 24’ ശ്രദ്ധേയമായി

HIGHLIGHTS : PSMO College Global Alumni Meet 'Paigam - 24' Remarkable

careertech

തിരുരങ്ങാടി : പിഎസ്എംഒ കോളേജ് ഗ്ലോബല്‍ അലൂമിനി മിറ്റ് പൈഗാം – 24 പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും ശ്രദ്ധേയമായി. ഗള്‍ഫ് നാടുകളിലെയും യുകെ യുഎസ്എ തുടങ്ങിയ മറ്റു രാജ്യങ്ങളിലെയും ചാപ്റ്റര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത് .

കോളെജ് ആരംഭിച്ച 1968 മുതല്‍ 2024 വരെയുളെ കലയളവില്‍
കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയവരെ പ്രത്യേക ബാച്ചുകളായി അഞ്ചു വേദികളിലായാണ് പരിപാടി സംഘടിപ്പിച്ചത്.

sameeksha-malabarinews

കോളേജിന് സ്വയംഭരണ പദവി ലഭിച്ചതിനുശേഷം ആദ്യമായാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നത് ഗ്ലോബല്‍ അലുമിനി മീറ്റ് ഡോ: എം..പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു.

നൊസ്റ്റാള്‍ജിയ സാഹിത്യപരമല്ലന്നും മനശാസ്ത്രപരമാണെന്നും ഡോ.എം.പി അബ്ദുസമദ് സമദാനി എം പി പറഞ്ഞു. ചടങ്ങില്‍ കോളെജ് മാനേജര്‍ എം.കെ. ബാവ അധ്യക്ഷനായി. കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

കോളേജ് ജൂബിലി കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്ക് യുഎഇ അലൂമിനി ചാപ്റ്റര്‍ നല്‍കുന്ന നല്‍കുന്ന തുകയുടെ ആദ്യ ഗഡുവായ 60 ലക്ഷം രൂപ യുടെ ചെക്ക് ചടങ്ങില്‍ വെച്ച് ജനറര്‍ സെക്രട്ടറി ഷംസുദിന്‍ തയ്യില്‍ മാനേജര്‍ എം.കെ ബാവക്ക് കൈമാറി. ടിവി ഇബ്രാഹിം എംഎല്‍എ എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പ്രിന്‍സിപ്പല്‍ ഡോ. കെ. അസീസ്, പി.എം.എ സലാം, സി എച്ച് മഹമ്മുദ് ഹാജി, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, കെ.ടി. മുഹമ്മദ് ഷാജു, സി.വി.ബഷീര്‍, കെ.എം.സുജാത, ഷംസുദ്ധീന്‍ തയ്യില്‍, സീതി കൊളക്കാടന്‍, റസാഖ് കോട്ടക്കല്‍ ഷാഫി മേലാത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗുരു ശിഷ്യ സംഗമത്തില്‍ വിരമിച്ച അധ്യാപകരെയും ജീവനക്കാരെയും ആദരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഗാനവിരുന്നും അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!