
താനൂര്‍: സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഒഴൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളച്ചാല്‍ യാക്ക സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. അഷ്‌കര്‍ കോറാട് സംസാരിച്ചു.
വിഫ കോട്ടക്കല്‍, ടീം ചുങ്കം എന്നിവര്‍ സംയുക്ത ജേതാക്കളായി. വിജയികള്‍ക്ക് ലോക്കല്‍ സെക്രട്ടറി കെ ടി എസ് ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ സി കെ ജനാര്‍ദ്ദനന്‍, സി കെ ഷിഹാബ്, ജലാല്‍ കോറാട്, ഇ പി ശൈലേഷ്‌കുമാര്‍, ഫിറോസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




