ട്യൂഷന് പോകാന്‍ മടി;തട്ടിക്കൊണ്ട് പോകല്‍ കഥമെനഞ്ഞ് വിദ്യാര്‍ത്ഥി

ചവറ: ട്യൂഷന് പോകാനുള്ള മടികാരണം വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞ് വിദ്യാര്‍ത്ഥി. വെളളിയാഴ്ച ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന തന്നെ തട്ടിക്കൊണ്ടുപോകാന്‍ രണ്ടുപേര്‍ ചേര്‍ന്ന് ശ്രമിച്ചതായി വിദ്യാര്‍ത്ഥി വീട്ടുകാരെ അറിയിച്ചത്. കാവിന്റെ സമീപത്തുനിന്ന് രണ്ടുപേര്‍ നടന്നുവന്ന് തന്നെ പിടിക്കാന്‍ ശ്രമിച്ചെന്നും ഈ സമയം അവിടേക്ക് ഒരു കാര്‍ എത്തിയെന്നും ഇതോടെ താന്‍ ഓടി രക്ഷപ്പെടുകയായിരുന്നവെന്നുമാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഇതോടെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സംഭവം ഉണ്ടായ കാവിന് സമീപത്തേക്ക് പുറത്തുനിന്നും ആളുകള്‍ എത്താറുണ്ട്. കൂട്ടത്തില്‍ ആരെങ്കിലും നടന്നുവരുന്നത് കണ്ടപ്പോള്‍ കുട്ടിക്ക് തട്ടിക്കൊണ്ടുപോകാന്‍ വന്നതാണെന്ന് തോന്നിയതായിരിക്കാം എന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് പോലീസ് വ്യക്തമാക്കി.

തുടര്‍ന്ന് കുട്ടിയോട് വീണ്ടും കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ട്യൂഷന് പോകാന്‍ മടിയായതുകൊണ്ട് കഥ ഉണ്ടാക്കി പറഞ്ഞതാണെന്ന് കുട്ടി പോലീസിനോട് വ്യക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top