
കോഴിക്കോട് : മലബാറിൽനിന്ന് ബംഗളുരുവിലേക്കുള്ള യാത്രക്കാർക്ക് അൽപ്പം ആശ്വാസമായി ബംഗളൂരു -കോഴിക്കോട് ട്രെയിൻ സർവീസാരംഭിച്ചു. കണ്ണൂർ വരെ സർവീസ് നടത്തിയിരുന്ന ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുകയായിരുന്നു. കോഴിക്കോട് – എസ്ബിസി എക്സ്പ്രസ് (16511/16512) എന്ന പേരിലാണ് ട്രെയിൻ സർവീസ്.
രാത്രി 9.35ന് യശ്വന്ത്പുരിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം പകൽ 12.40ന് കോഴിക്കോടെത്തും. പകൽ 3.30ന് കോഴിക്കോടുനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 6.35-നാണ് ബംഗളുരുവിലെത്തുക.
കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ട്രെയിനിന് കേരളത്തിൽ സ്റ്റോപ്പുള്ളത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




