
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ ആശുപത്രിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം പേർക്ക് പരിക്കേറ്റു.
പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് ആശുപത്രിക്ക് നേരെ വ്യോമാക്രമണം ഉണ്ടായത്. ലഹരിക്കടിമയായവരെ ചികിത്സിക്കുന്ന, 2000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നെന്ന് അഫ്ഗാനിസ്ഥാനിലെ സർക്കാർ വക്താവ് ഹംദുള്ള ഫിത്രത്ത് പറഞ്ഞു.
അതേസമയം അഫ്ഗാൻ സർക്കാരിന്റെ ആരോപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചു. കാബൂളിലെ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നാണ് അവകാശവാദം. എന്നാൽ ആക്രമണത്തെ അപലപിച്ച അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ്, പാകിസ്ഥാൻ ആശുപത്രികളെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്ന് ആരോപിച്ചു.
കഴിഞ്ഞ ഫെബ്രുവരി 27 മുതൽ അഫ്ഗാനിസ്ഥാനുമായി പാകിസ്താൻ തുറന്ന യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




