മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിലയൻസ് തങ്ങളുടെ 16499രൂപ വിലവരുന്ന,ആകർഷകമായ രൂപകൽപ്പന ചെയ്തിട്ടുള്ള,4G LTE പിന്തുണയും ഉൾപ്പെടുന്ന ജിയോബുക്ക് ലാപ്ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു.
16499 രൂപ എന്നത്,മറ്റു ബ്രാൻഡുകളെ അപേക്ഷിച്ച് വിപണിയിലെ ഏറ്റവും അഫ്ഫോർഡബിൾ ആയിട്ടുള്ള ലാപ്ടോപ്പുകളിൽ ഒന്നാണ്. ഭാരം കുറഞ്ഞ ഡിസൈനും, പ്രൊപ്രൈറ്ററി ആപ്പുകളും, സൗജന്യ ക്ലൗഡ് സ്റ്റോറേജും മുന്നോട്ടുവയ്ക്കുന്ന റിലൈൻസ് ജിയോബുക്ക് ലാപ്ടോപ്പ് ഓഗസ്റ്റ് 5 തൊട്ട് ആമസോൺ,റിലൈൻസ് ഡിജിറ്റൽ ഓൺലൈൻ, ഓഫ് ലൈൻ സ്റ്റോറുകൾ വഴി വിൽപ്പന ആരംഭിക്കും.
റിലൈൻസ് ജിയോബുക്ക്,റിലയൻസ് റീട്ടെയിൽ ഉൽപ്പന്നമാണെന്നതിനാലും,റിലയൻസ് ജിയോ ഉൽപന്നമല്ലാത്തതിനാലും ജിയോ ഓൺലൈൻ സ്റ്റോറിൽ ലഭ്യമാകില്ല.
4GB LPDDR4 RAM,64GB സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ലാപ്ടോപ്പിൽ SD കാർഡ് ഉപയോഗിച്ച് 256GB വരെ വികസിപ്പിക്കാവുന്നതാണ്.പോർട്ട് ഓപ്ഷനുകളായ USB-A, HDMI, ഓഡിയോ ജാക്ക് എന്നിവയും ഉൾപ്പെടുന്നു.




