യു.കലാനാഥന്‍ മാഷിന്റെയും മേനോത്ത് രാമചന്ദ്രന്‍ മാഷിന്റെയും കവിതകളുടെ പ്രകാശനം

വള്ളിക്കുന്ന് :യു.കലാനാഥന്‍ മാഷിന്റെയും മേനോത്ത് രാമചന്ദ്രന്‍ മാഷിന്റെയും കവിതകള്‍ പ്രകാശനം ചെയ്യുന്നു. ഫെബ്രുവരി 13 ന് ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് അത്താണിക്കലില്‍ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്, മുന്‍ എം.എല്‍.എ വി. ശശികുമാര്‍നു നല്‍കി പ്രകാശനം ചെയ്യും.

വായനക്കൂട്ടം കോഡിനേറ്റര്‍ ഹജീഷ് കാവശ്ശേരി സ്വാഗതം പറയുന്ന പരിപാടിയില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ഷൈലജ ടീച്ചര്‍ അദ്ധ്യക്ഷം വഹിക്കും. തൃദീപ് ലക്ഷ്മണ്‍, വി.കെ നാരായണന്‍കുട്ടി എന്നിവര്‍ കവിതകളെ പരിചയപ്പെടുത്തും . വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കോട്ടാശ്ശേരി, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ നിസാര്‍ കുന്നുമ്മല്‍, ശ്രീജിത്ത് അരിയല്ലൂര്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും. മറുമൊഴി ഡോ. എ. പ്രസാദ് ,ഷമീര്‍ എന്നിവര്‍ വഹിക്കും. പ്രതിഭകളെ ആദരിക്കലും ഗസല്‍ വിരുന്നും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top