സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കും ;മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : Registration of private vehicle will be cancelled if it is rented out; Motor Vehicles Department

careertech

തിരുവനന്തപുരം : സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍. ഉടമയുടെ കുടുംബാംഗങ്ങള്‍ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ പ്രതിഫലംകൂടാതെ വാഹനം ഉപയോഗിക്കാന്‍ നല്‍കുന്നതിലും നടപടിയുണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടുനല്‍കുന്നതും വ്യക്തികളെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരമായി കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും മാധ്യമങ്ങള്‍ വഴിയോ, സോഷ്യല്‍ മീഡിയ വഴിയോ പരസ്യം നല്‍കി മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നല്‍കുന്നതും കുറ്റകരമാണ്.

എട്ട് സീറ്റില്‍ കൂടുതല്‍ ഘടിപ്പിച്ച വാഹനങ്ങള്‍, വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുള്ളതാണ് എന്ന് സത്യവാങ്മൂലം നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത്. ഇത്തരം വാഹനങ്ങള്‍ മറ്റുള്ളവരുടെ ഉപയോഗത്തിന് വിട്ടു നല്‍കുന്നത് നിയമവിരുദ്ധമാണ്.

sameeksha-malabarinews

മോട്ടോര്‍ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ് എന്ന പേരില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനായിലൈസന്‍സിന് അപേക്ഷിക്കുന്ന വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ, അമ്പതില്‍ കുറയാത്ത ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉള്ള വാഹനങ്ങളും ( മോട്ടോര്‍ ക്യാബ്) മറ്റ് അനുബന്ധ സൗകര്യങ്ങളും ആവശ്യമാണ്. മോട്ടോര്‍സൈക്കിളുകള്‍ വാടകയ്ക്ക് നല്‍കുന്നതിനായി റെന്റ് എ മോട്ടോര്‍സൈക്കിള്‍ എന്ന സ്‌കീം പ്രകാരമുള്ള ലൈസന്‍സും വേണം .

റെന്റ് എ മോട്ടോര്‍സൈക്കിള്‍ സ്‌കീമില്‍ ലൈസന്‍സിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ച് മോട്ടോര്‍സൈക്കിള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇത്തരം വാഹനങ്ങളില്‍ കറുത്ത പ്രതലത്തില്‍ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്‌കീമില്‍ ഉള്‍പ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പച്ച പ്രതലത്തില്‍ കറുത്ത അക്ഷരത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!