
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടര്‍ വില 1902.50 രൂപയായി.
വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതകസിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 19 കിലോ എല്‍പിജി സിലിണ്ടറിന് 102.50 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബര്‍ ഒന്നാം തീയതി 101 രൂപ കൂട്ടിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




