HIGHLIGHTS : Red Corner notice against Vijay Babu for not appearing by May 24

ദുബായില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു മറ്റൊരു രാജ്യത്തേക്കു കടന്നതായാണു സൂചനയെന്നും കമ്മീഷണര്‍ അറിയിച്ചു. യാത്രാരേഖ റദ്ദായ സാഹചര്യത്തില്‍ ഏതുരാജ്യത്താണെങ്കിലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
മേയ് 19ന് ഹാജരാകുമെന്നാണ് വിജയ് ബാബു പോലീസിന് നേരത്തേ അയച്ച മെയിലില്‍ വ്യക്തമാക്കിയിരുന്നത്. അതില്‍ വീഴ്ച വരുത്തിയതിനാലാണ് കഴിഞ്ഞ ദിവസം പാസ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കിയത്. കൊച്ചി സിറ്റി പോലീസ് നല്‍കിയ അപേക്ഷയെത്തുടര്‍ന്നായിരുന്നു നടപടി.
