നഴ്സിങ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്സിങ് അസിസ്റ്റന്റിനെ 179 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നു.

യോഗ്യത: നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്നോ അസാപ് കേരളയില്‍ നിന്നോ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് പൂര്‍ത്തിയാക്കിരിക്കണം. പ്രായപരിധി 18 നും 36 നും ഇടയില്‍.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസ് ഓഫീസില്‍ എത്തിച്ചേരണം.

 

Share news
error: Content is protected !!
Scroll to Top