ഹിന്ദി ട്രാൻസിലേറ്റർ നിയമനം

എറണാകുളം ജില്ലയിലെ കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ ഹിന്ദി ട്രാൻസിലേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ഉയർന്ന പ്രായപരിധി 35 വയസ്സ് (ഇളവുകൾ അനുവദനീയം).

ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചു ഇംഗ്ലീഷിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിലുള്ള ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഒരു സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ ഹിന്ദി – ഇംഗ്ലീഷ് ട്രാൻസിലേഷനിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം, പി.ജി ഡിപ്ലോമ ഇൻ ട്രാൻസിഷൻ, മലയാള ഭാഷാ പരിജ്ഞാനം എന്നിവയാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന് മുമ്പ് പ്രൊഫഷണൽ ആന്ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം. ഫോൺ: 0484 2312944.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top