HIGHLIGHTS : Recruitment: Lifeguard/Harbor Based Sea Rescue Squad

2025 വര്‍ഷത്തിലെ ട്രോളിംഗ് നിരോധന കാലയളവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന റെസ്‌ക്യു ബോട്ടുകളില്‍ ലൈഫ് ഗാര്‍ഡ് / ഹാര്‍ബര്‍ ബേസ്ഡ് സി റെസ്‌ക്യൂ സ്‌ക്വാഡുകളെ നിയമിക്കുന്നു. അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്ട്സ് പരിശീലനം പൂര്‍ത്തിയാക്കിയവരും 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരുമായിരിക്കണം.

കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഇതിനു മുന്‍പ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ് / ലൈഫ് ഗാര്‍ഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാര്‍, 2018 ലെ പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
താല്പര്യമുള്ളവര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, വിഴിഞ്ഞം കാര്യാലയത്തില്‍ ജൂണ്‍ 4 ഉച്ചയ്ക്കു 3 മണിയ്ക്കുകം ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. ജൂണ്‍ 5ന് രാവിലെ 11 മണിയ്ക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ അഭിമുഖം നടക്കും.