നിയമന തട്ടിപ്പുകേസ്;അഖില്‍ സജീവ് അറസ്റ്റില്‍

കോട്ടയം: ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് തൊഴില്‍ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന അഖില്‍ സജീവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തേനിക്കു സമീപത്തുവെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഖില്‍പിടിയിലായത്.

പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പത്തനംതിട്ട സിഐടിയു ഓഫീസുമായിബന്ധപ്പെട്ട തട്ടിപ്പു കേസിലാണ് അഖില്‍ അറസ്റ്റിലായിരിക്കുന്നത്. പത്തനംതിട്ടയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് അഖിലിനെ പിടികൂടിയത്.

പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച അഖിലിനെ ഡിവൈഎസ്പി നന്ദരുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം അഖിലിനെ കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top