കാര്‍ഷികമേഖലക്കും, ടൂറിസം വികസനത്തിനും ഗുണകരമാകുന്ന ഓലപ്പീടിക-കൊടിഞ്ഞി പാത നാടിന് സമര്‍പ്പിച്ചു

താനൂര്‍ : ഹാര്‍ബര്‍ എഞ്ചിനീയറിംങ് വിഭാഗം ഒരു കോടി 11 ലക്ഷം ചെലവഴിച്ചു നിര്‍മ്മിച്ച ഓലപ്പീടിക-കൊടിഞ്ഞി റോഡ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നാടിന് സമര്‍പ്പിച്ചു.

താനൂര്‍ നഗരസഭയിലെ ഓലപ്പീടികയെ നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയുമായി ബന്ധിപ്പിക്കുന്ന ഈ പാത വരുംകാലങ്ങളില്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കും ടൂറിസം വികസനത്തിനും ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.

താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ, സികെഎം ബഷീര്‍, സി. മുഹമ്മദ് അഷ്‌റഫ്, കെ പി ഫാത്തിമ, പി അജയ്കുമാര്‍, വി പി ശശികുമാര്‍, എ പി സുബ്രഹ്‌മണ്യന്‍, മേപ്പുറത്ത് ഹംസു, കെ ജനചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസ്ലം സ്വാഗതവും വിവിഎന്‍ മുസ്തഫ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top