കടലുണ്ടിയിലെ സി.പി.എം നേതാവ് കെ.ഗംഗാധരന്‍ (ഗംഗന്‍ മാഷ്) അന്തരിച്ചു

കടലുണ്ടി: പ്രമുഖ സി.പി.ഐ.(എം) നേതാവ് കടലുണ്ടി ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം കണ്ണം തൊടിയില്‍ കെ. ഗംഗാധരന്‍ (ഗംഗന്‍ മാഷ്) (62) അന്തരിച്ചു.സി.പി.എം. ഏരിയ കമ്മറ്റി അംഗവും ബേപ്പൂര്‍ ഡവലപ്‌മെന്റ് മിഷന്‍ ഭാരവാഹിയുമായിരുന്നു. കടലുണ്ടി ഗ്രാമഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്നു.

പിതാവ്: പരേതനായ കെ. സേതുമാധവന്‍ നമ്പ്യാര്‍
മാതാവ്: പരേതയായ കുഞ്ഞുലക്ഷ്മിയമ്മ

ഭാര്യ: ലതാമണി (കടലുണ്ടി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്)
മക്കള്‍: ഡെയ്‌സി, ഫെബീന

സഹോദരങ്ങള്‍: പത്മനാഭന്‍ (വിമുക്ത ഭടന്‍), രാജന്‍, ദേവദാസന്‍(റിട്ട:
കടലുണ്ടി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), മീനാക്ഷിക്കുട്ടി (റിട്ട: അധ്യാപിക, യു. എച്ച്. എസ്.ചാലിയം), രത്‌നകുമാരി(റിട്ട: അധ്യാപിക, യു. എച്ച്. എസ്.ചാലിയം), ഇന്ദിര.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ അദ്ദേഹം കരുത്തുറ്റ പ്രവര്‍ത്തനങ്ങളിലൂടെ ജനകീയ നേതാവാകുകയായിരുന്നു.സി.പി.എമ്മിന്റെ സമരമുഖങ്ങളിലും പാര്‍ട്ടിയിലും എന്നും നിറഞ്ഞുനിന്നു.രാഷ്ട്രീയത്തിനപ്പുറം വ്യക്തി ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച ഗംഗന്‍ മാഷിന്റെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top