ആദ്യ ദിനത്തില്‍ 51 കോടിയുടെ റെക്കോര്‍ഡ് മദ്യ വില്‍പ്പന; കൂടുതല്‍ വില്‍പ്പന പാലക്കാട്ടെ ഔട്ട് ലെറ്റില്‍

തിരുവന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷമുണ്ടായ മദ്യവില്‍പ്പനയില്‍ ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് വില്‍പ്പന. ആദ്യദിനത്തില്‍ 51 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്നത് പാലക്കാട് ജില്ലയിലെ ഔട്ട് ലെറ്റിലാണ്.

പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലെ ഒൗട്ട്‌ലെറ്റില്‍ 68 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റാണ് രണ്ടാമതെത്തിയത്. ഇവിടെ 65 ലക്ഷം രൂപയുടെ മദ്യമാണ് വില്‍പ്പന നടന്നത്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏപ്രില്‍ 26 മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവെച്ചിരുന്നു.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതോടെ വ്യാഴാഴ്ചയോടെ ബെവ്‌ക്കോയുടെ 225 ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തനം ആരംഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നിട്ടില്ല.

ബെവ്‌കോ ആപ്പ് വഴി മദ്യ വില്‍പ്പന ആരംഭിക്കും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ബെവ്‌കോ ആപ്പ് പ്രവര്‍ത്തനക്ഷമമാകാന്‍ കൂടുതല്‍ ദിവസം എടുക്കും എന്നതിനെതുടര്‍ന്നാണ് നേരിട്ടു ചെന്ന് മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ആദ്യ ദിനത്തില്‍ 51 കോടിയുടെ റെക്കോര്‍ഡ് മദ്യ വില്‍പ്പന; കൂടുതല്‍ വില്‍പ പാലക്കാട്ടെ ഔട്ട് ലെറ്റില്‍

തിരുവന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷമുണ്ടായ മദ്യവില്‍പ്പനയില്‍ ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് വില്‍പ്പന. ആദ്യദിനത്തില്‍ 51 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്നത് പാലക്കാട് ജില്ലയിലെ ഔട്ട് ലെറ്റിലാണ്.

പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലെ ഒൗട്ട്‌ലെറ്റില്‍ 68 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റാണ് രണ്ടാമതെത്തിയത്. ഇവിടെ 65 ലക്ഷം രൂപയുടെ മദ്യമാണ് വില്‍പ്പന നടന്നത്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏപ്രില്‍ 26 മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവെച്ചിരുന്നു.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതോടെ വ്യാഴാഴ്ചയോടെ ബെവ്‌ക്കോയുടെ 225 ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തനം ആരംഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നിട്ടില്ല.

ബെവ്‌കോ ആപ്പ് വഴി മദ്യ വില്‍പ്പന ആരംഭിക്കും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ബെവ്‌കോ ആപ്പ് പ്രവര്‍ത്തനക്ഷമമാകാന്‍ കൂടുതല്‍ ദിവസം എടുക്കും എന്നതിനെതുടര്‍ന്നാണ് നേരിട്ടു ചെന്ന് മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top