മീന്‍ കറിയെ ചൊല്ലി തര്‍ക്കം;ചില്ലുമേശ കൈകൊണ്ട് തല്ലിതകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു

പാലക്കാട്: മീന്‍കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭക്ഷണശാലയിലെ ചില്ലുമേശ കൈകൊണ്ട് തകര്‍ത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് മരിച്ചു. ഇന്ന അര്‍ധരാത്രിയോടെ പാലക്കാട് കൂട്ടുപാതയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത്(25)ആണ് മരിച്ചത്.

സുഹൃത്തുക്കളോടൊപ്പമാണ് ശ്രീജിത്ത് ലഘുഭക്ഷണ ശാലയില്‍ എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ശ്രീജിത്ത് കൈ കൊണ്ട് ചില്ലുമേശ അടിച്ചുതകര്‍ക്കുകയായിരുന്നത്രെ. ഉടെ സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

Share news
error: Content is protected !!
Scroll to Top