Section

malabari-logo-mobile

സൗദിയുടെ എണ്ണ ഉല്‍പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധന

HIGHLIGHTS : Record increase in Saudi oil production

സൗദി അറേബ്യയുടെ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഫെബ്രുവരി മാസത്തെ ഉല്‍പാദനത്തിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒപെക് കരാര്‍ പ്രകാരമുള്ള പ്രതിദിന ക്വാട്ടക്ക് മുകളില്‍ ഒരു കോടിയിലേറെ ബാരല്‍ ഉല്‍പാദനം നടത്തിയാണ് റെക്കാേര്‍ഡ് സൃഷ്ടിച്ചത്. ഫെബ്രുവരിയില്‍ അവസാനിച്ച കണക്കുകളിലാണ് റെക്കോര്‍ഡ് ഉല്‍പാദന വര്‍ധനവ് രേഖപ്പെടുത്തിയത്.

അതേസമയം ഒപെക് കൂട്ടായ്മയിലെ മറ്റു രാഷ്ട്രങ്ങളും വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഒപെക് ഇതര രാജ്യങ്ങളുടെ ഉല്‍പാദനത്തിലും വര്‍ധനവ് വന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഫെബ്രുവരിയില്‍ സൗദിയുടെ പ്രതിദിന ഉല്‍പാദനം 10.25 ദശലക്ഷം ബാരലിലെത്തി.

sameeksha-malabarinews

ഒപെക് പ്ലസ് കരാര്‍ പ്രകാരമുള്ള 10.227 ദശലക്ഷം മറികടന്നാണ് ഉല്‍പാദനം. ഈ കാലയളവില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണയുല്‍പാദനം നടത്തിയത് സൗദിയാണ്. സ്വതന്ത്ര ഉല്‍പാദക രാജ്യമായ റഷ്യയെ മറികടന്നാണ് സൗദി വീണ്ടും ഈ നേട്ടത്തിനര്‍ഹമായത്. 2020 ഏപ്രിലിന് ശേഷം സൗദി ആദ്യമായാണ് റഷ്യയെ മറികടക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!