നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് പാക് പൗരന്മാരെ ബിഎസ്എഫ് പിടികൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് പാകിസ്താന്‍ പൗരന്മാരെ ബിഎസ്എഫ് പിടികൂടി. പഞ്ചാബ് അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് അതിര്‍ത്തി സുരക്ഷാ സേന പരാജയപ്പെടുത്തിയത്.

ശനിയാഴ്ച ചിലര്‍ സുരക്ഷാവേലി കടക്കാന്‍ ശ്രമിക്കുന്നതായി അമൃത്സര്‍ സെക്ടറിലെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചിരുന്നു. സംശയാസ്പദമായ രീതിയിലുള്ള ചിലരുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിരീക്ഷണം ശക്തമാക്കിയത്. ഒടുവില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പേര്‍ ബിഎസ്എഫ് പിടികൂടുകയായിരുന്നു.

പിടിയിലായ പാകിസ്താന്‍ പൗരന്മാരില്‍ നിന്നും 2.76 കിലോഗ്രാം ഹെറോയിനും അതിര്‍ത്തി സുരക്ഷാ സേന പിടികൂടി.

 

Share news
error: Content is protected !!
Scroll to Top