ലുക്മാന്റെ അതിഭീകര കാമുകന്റെ ഓഡിയോ റൈറ്റ്‌സിനു റെക്കോര്‍ഡ് തുക.

ലുക്മാന്‍ അവറാനെ നായകനാക്കി സിസി നിഥിനും ഗൗതം താനിയിലും ചേര്‍ന്ന് സംവിധാനം ചെയ്ത ‘അതിഭീകര കാമുകന്‍’ സിനിമയുടെ ഓഡിയോ റൈറ്റ്‌സ് റെക്കോര്‍ഡ് തുകക്ക് സരിഗമ സ്വന്തമാക്കി.

റൊമാന്റിക് കോമഡി ഫാമിലി ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രം പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, എറ്റ്‌സെറ്റ്ട്ര എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, ഗൗതം താനിയില്‍, വി മതിയലകന്‍, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രണയം പ്രമേയമാക്കി കഥ പറയുന്ന ഈ ചിത്രം പ്രണയം പോലെ തന്നെ പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കി കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം കുട്ടികള്‍ക്കും യൂത്തിനും തൊട്ട് ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. റാപ്പര്‍ ഫെജോ, സിദ് ശ്രീറാം തുടങ്ങിയ പ്രശസ്തരാണ് ചിത്രത്തിലെ പാട്ടുകള്‍ പാടിയിരിക്കുന്നത്. ബിബിന്‍ അശോക് ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ‘തണുപ്പ്’ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിന്‍ അശോക്. സാഹസം സിനിമയിലൂടെ ട്രെന്‍ഡിങ്ങില്‍ എത്തിയ ‘ ഓണം മൂഡ് ‘ സോങ്ങിന്റെ സംഗീത സംവിധായകന്‍ ബിപിന്‍ തന്നെയാണ്. മന്ദാകിനി സിനിമയിലെ പാട്ടുകളും ബിജിഎമ്മും ബിപിന്‍ അശോക്‌നെ കൂടുതല്‍ ശ്രദ്ധേയമാക്കിയിരുന്നു. യുവ സംഗീത സംവിധായകര്‍ക്കിടയില്‍ തന്റെതായ ഇടം വളരെ വേഗത്തില്‍ കണ്ടെത്തിയ വ്യക്തി കൂടിയാണ് ബിപിന്‍ അശോക്.

ദൃശ്യ രഘുനാഥാണ് സിനിമയിലെ നായിക കഥാപാത്രം ചെയ്യുന്നത്. മനോഹരി ജോയ്, അശ്വിന്‍, കാര്‍ത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. നവംബര്‍ 14നു അതിഭീകര കാമുകന്‍ തിയ്യേറ്ററുകളില്‍ എത്തും.

രചന: സുജയ് മോഹന്‍രാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരന്‍, എഡിറ്റര്‍: അജീഷ് ആനന്ദ്, മ്യൂസിക് ആന്‍ഡ് ബിജിഎം: ബിബിന്‍ അശോക്, ആര്‍ട്ട് ഡയറക്ടര്‍: കണ്ണന്‍ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനര്‍: ശരത് പത്മനാഭന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെയ്ഖ് അഫ്‌സല്‍, ലൈന്‍ പ്രൊഡ്യൂസര്‍: വിമല്‍ താനിയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആന്‍, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, കോറിയോഗ്രാഫര്‍ മനു സുധാകര്‍, സൗണ്ട് ഡിസൈന്‍: രാജേഷ് രാജന്‍, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, സ്റ്റില്‍സ്: വിഷ്ണു എസ് രാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതന്‍, ലിതിന്‍ കെ.ടി, അസോസിയേറ്റ് ഡയറക്ടര്‍: വാസുദേവന്‍ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്‌സ്: ത്രീ ഡോര്‍സ്, ഡിഐ: കളര്‍പ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, മ്യൂസിക് റൈറ്റ്‌സ്: സരിഗമ, ഡിസൈന്‍: ടെന്‍പോയ്ന്റ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: 10ജി മീഡിയ, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.

Share news
error: Content is protected !!
Scroll to Top