വള്ളിക്കുന്ന്: തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ വായന പക്ഷാചരണത്തിന്റെ സമാപനവും ഐ.വി ദാസ് അനുസ്മരണവും വള്ളിക്കുന്ന് ശോഭന ലൈബ്രറിയില്‍ വച്ച് നടന്നു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സതീഷ് തോട്ടത്തില്‍ ,ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് റഷീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് സെക്രട്ടറി കെ.പി സോമനാഥന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ പി.എം. രാധാകൃഷ്ണന്‍ , സുജാത പി.എസ്, തുളസി എം , കെ.എം നാരായണന്‍ മാസ്റ്റര്‍,മൊയ്തീന്‍ കോയ കെ, എം വിജയന്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




