കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത കാഴ്ചവൈകല്യമുള്ള പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. കോട്ടയം കൂട്ടിക്കല്‍ സ്വദേശി ജീമോന്‍ ആണ് മുനമ്പം പോലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടി പാടുന്ന പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിത്തരാമെന്നു പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയുടെ അടുത്തുകൂടിയത്. തുടര്‍ന്ന് ചിത്രീകരണത്തിനെന്ന പേരില്‍ ഇയാള്‍ പെണ്‍കുട്ടിയെ ചെറായി ബീച്ചിലെത്തിച്ചു. പെണ്‍കുട്ടിയോടൊപ്പം അമ്മയും സഹോദരനും എത്തിയിരുന്നു. എന്നാല്‍ ഇവര്‍ അടുത്തില്ലാതിരുന്ന സമയം ഹോട്ടല്‍ മുറിയില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത മുനമ്പം പൊലീസ് പ്രതിയെ പിടികൂടി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




