
പരപ്പനങ്ങാടി:പ്രസന്റേഷൻ ഇംഗ്ലീഷ് സ്കൂളിൽ വിവിധയിന പരിപാടികളോടെ വായനാദിനം ആഘോഷിച്ചു.
വിദ്യാർത്ഥികൾ സ്വന്തം തയ്യാറാക്കിയ പോസ്റ്ററുകളും ലേഖനകളും കവിതകളും അവതരിപ്പിച്ചു കൊണ്ടും പ്രദർശിപ്പിച്ചു കൊണ്ടുമാണ് വായനാദിനം ആഘോഷിച്ചത്. കൂടാതെ ക്വിസ് മത്സരവും വായന മത്സരവും നടത്തി.
സ്കൂൾ മാനേജർ അബ്ദുല്ലത്തീഫ് തെക്കേ പാട്ടിൻറെ അധ്യക്ഷതയിൽ റിട്ടയേഡ് അധ്യാപകൻ ടി. മുഹമ്മദ് മാഷ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ കമലം കാടശ്ശേരി സ്വാഗതവും സുജ ടീച്ചർ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




