Section

malabari-logo-mobile

പത്രവായന പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കും: ഋഷിരാജ് സിംഗ്

HIGHLIGHTS : Reading a newspaper will increase general knowledge: Rishiraj Singh

തിരൂരങ്ങാടി: മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ മുടങ്ങാതെ ദിനപത്രം വായിക്കുന്നത് പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കുമെന്നും വായനാശീലം ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ മാത്രമേ മത്സര പരീക്ഷകളില്‍ മുന്നേറാന്‍ സാധിക്കുകയുള്ളുവെന്നും മുന്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. വര്‍ത്തമാന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ പത്രവായനാശീലം കുറയുന്നത് കണ്ടു വരുതായും അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടിഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സിവില്‍ സര്‍വ്വീസ് മത്സര പരീക്ഷാ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌പെക ട്രാ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിശീലന കേന്ദ്രത്തില്‍ തികച്ചും സൗജന്യമായി കുട്ടികളെ പരിശീലിപ്പിക്കുന്നത് തിരൂരങ്ങാടി പ്രദേശത്തിന്റെ മഹിമ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

sameeksha-malabarinews

ചടങ്ങില്‍ മാനേജര്‍ എംകെ ബാവ സാഹിബ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഷൗക്കത്തലി, ഒ.അലുംനി ഭാരവാഹികളായ അഡ്വ. സി.പി മുസ്തഫ, എല്‍. കുഞ്ഞഹമ്മദ്, മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോ. ഇ.കെ. അഹമ്മദ് കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഹെഡ്മാസ്റ്റര്‍ ടി.അബദുല്‍ റഷീദ്, സി പി ഹബീബ ബഷീര്‍, ഐക്യരാഷ്ട്രസഭ പ്രൊജക്ട് ഓഫീസര്‍ മുഹമ്മദ്അമീന്‍ അരിമ്പ്ര, കോര്‍ഡിനേറ്റര്‍ പി – ജാഫര്‍ ,മുഹമ്മദ് യാസീന്‍, ഷമീം, പി,ഫര്‍ഹത്ത് എന്നിവര്‍ പ്രസംഗിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!