Section

malabari-logo-mobile

ആര്‍ബിഐ പലിശ കൂട്ടി; റിപ്പോ 50 പോയിന്റ് ഉയര്‍ത്തി

HIGHLIGHTS : RBI hikes interest; Repo raised by 50 points

ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തി. റിപ്പോ 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.9 ശതമാനമായി വര്‍ധിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിപ്പോ നിരക്കിലുണ്ടായ നാലാമത്തെ വര്‍ധനയാണ് ഇത്.

രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായ എട്ടാം മാസവും ആര്‍ബിഐയുടെ പരിധിക്ക് മുകളില്‍ ആയതിനാല്‍ പലിശ നിരക്ക് വര്‍ദ്ധന വിപണി നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. റിപ്പോ ഉയര്‍ന്നതോടെ രാജ്യത്തെ ബാങ്കുകള്‍ വിവിധ നിക്ഷേപ, വായ്പാ പലിശകള്‍ ഉയര്‍ത്തിയേക്കും. രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനാണ് നിരക്ക് വര്‍ദ്ധനയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആഗോള സൂചികകള്‍ക്ക് അനുസൃതമായാണ് നിരക്കുകള്‍ ഉയര്‍ത്തുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

എല്ലാ ഫ്ളോട്ടിംഗ് റേറ്റ് റീടെയില്‍ ലോണുകളും റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ റിപ്പോ നിരക്കില്‍ വരുന്ന മാറ്റം ഹോം ലോണ്‍, കാര്‍ ലോണ്‍ എന്നിവയിലും പ്രതിഫലിക്കും. റിപ്പോ നിരക്ക് കൂടുന്നതോടെ ഉപഭോക്താവ് അടയ്ക്കേണ്ടി വരുന്ന ഇഎംഐയും വര്‍ധിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!