മരങ്ങള്‍ നട്ടും പരിപാലിച്ചും റസാഖ്

പരപ്പനങ്ങാടി: മരങ്ങളോട് ഒടുങ്ങാത്ത പ്രണയവുമായ് ഒരു യുവാവ്. മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കാനായി തന്റെ ജീവിതത്തിന്റെ ഏറെ സമയവും മാറ്റി വെച്ചിരിക്കുകയാണ് പരപ്പനങ്ങാടി ഉള്ളണം സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ റസാഖ് ഹരിതഭൂമി.

ഇതിനോടകം ആറ് ജില്ലകളിലായി ഇരുപതിനായിരത്തില്‍ പരം ഫലവൃക്ഷങ്ങളും തെങ്ങും കവുങ്ങും അടക്കം നട്ട് പരിപാലിച്ച് ഏറെ വ്യത്യസ്തമായ ജീവിതരീതിയാണ് ഇദേഹം പിന്‍തുടര്‍ന്നു വരുന്നത്.

ഗാര്‍ഡനിങ് & മൈക്രോ ഇറിഗേഷന്‍ രംഗത്തും തന്റെതായ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു മുന്നേറുകയാണ് ഇദ്ദേഹം. സ്‌കൂള്‍,കോളേജ്, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ധാരാളം മരങ്ങള്‍ ഇതിനോടകം നട്ട് പിടിപ്പിച്ചിട്ടുണ്ട റസാഖ്.

ഈ പരിസ്ഥിതി ദിനത്തിലും തന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് കൂടുതല്‍ മരങ്ങള്‍ നട്ടു മുന്നോട്ട് പോകാനാണ് റസാഖ് ആഗ്രഹിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top