Section

malabari-logo-mobile

ചരിത്ര ദൗത്യം പൂര്‍ത്തികരിച്ച് റയ്യാനത്ത് ബര്‍നാവി

HIGHLIGHTS : Rayyanath Barnawi completed the historic mission

അറേബ്യന്‍ രാജ്യങ്ങളിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ സൗദിയിലെ റയ്യാനത്ത് ബര്‍നാവിയും അലി അല്‍ഖര്‍നിയും ബഹിരാകാശ സഞ്ചാരം വിജയകരമായി പൂര്‍ത്തികരിച്ച് തിരിച്ചെത്തി.

ഇവര്‍ സഞ്ചരിച്ച ബഹിരാകാശ പേടകം ‘ആക്‌സ് 2’ ഭൂമിയില്‍ തിരിച്ചെത്തി.സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ചരിത്ര നേട്ടമാണ് ഇത്. എട്ട് ദിവസം നീണ്ടുനിന്ന സഞ്ചാരത്തിനൊടുവില്‍ ഇവരെ വഹിച്ചു ബഹിരാകാശത്തേക്ക് പോയ പേടകം മെക്‌സിക്കന്‍ ഉള്‍കടലില്‍ സുരക്ഷിതമായി തിരിച്ചിറങ്ങിയത്.സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ മേഖലയിലെ ദേശിയവും ശാസ്ത്രീയവുമായ നേട്ടങ്ങളില്‍ ഒന്നാണ് ഇത്.അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ഒരു ശാസ്ത്രീയ ദൗത്യത്തില്‍ പങ്കുചേര്‍ന്നതിന് ശേഷമാണ് ഇവരുടെ മടക്കം.

sameeksha-malabarinews

ബാഹിരാകാശ സഞ്ചാരിയായ ആദ്യ അറേബ്യന്‍ വനിത എന്ന റെക്കോര്‍ഡ് ഇതോടെ റയ്യാനത്ത് ബര്‍നവി കരസ്ഥമാക്കി.കഴിഞ്ഞ മെയ് 21 ന് അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള നാസയുടെ കേന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ചരിത്ര ദൗത്യവുമായി ഇവര്‍ ബഹിരാകശത്തേക്ക് പുറപ്പെട്ടത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!