Section

malabari-logo-mobile

റേഷന്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധം

HIGHLIGHTS : ദില്ലി: റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച...

ദില്ലി: റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ ജൂണ്‍ 30 നുള്ളില്‍ ആധാര്‍കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യണം. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് നല്‍കണം.

പൊതുവിതരണസമ്പ്രദായം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ഈ നീക്കം സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ജൂണ്‍ 30നുള്ളില്‍ ആധാറിന് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സബ്സിഡി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ലെന്നാണ് സൂചന.

sameeksha-malabarinews

രാജ്യത്തെ മുഴുവന്‍ റേഷന്‍കടകളിലും സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ, ‘കറന്‍സിരഹിത ഇടപാട്’ നിര്‍ബന്ധമാക്കാനും നീക്കം തുടങ്ങി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!