അരി വിതരണം തുടരാം;നടപടി തടഞ്ഞ കമ്മീഷന്‍ ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍ക്കുന്ന സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി. അരിവിതരണം തുരാമെന്ന് കോടതി പറഞ്ഞു.

അതെസമയം അരിവിതരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

നേരത്തെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനിച്ചത്. ഇതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഈസ്റ്റര്‍, വിഷു,റംസാന്‍ എന്നിവ പ്രമാണിച്ചാണ് അരി വിതരണം ചെയ്യാനന്‍ തീരുമാനിച്ചത്.

 

Share news
error: Content is protected !!
Scroll to Top